അവസാന ഏകദിനവും ജയിച്ച് ന്യൂസിലൻഡ് ഏകദിന പരമ്പരയും സ്വന്തമാക്കി

Newsroom

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡ് ആറ് വിക്കറ്റിന്റെ സുഖകരമായ വിജയം സ്വന്തമാക്കി. ഇതോടെ പരമ്പര 2-0ന് ന്യൂസിലൻഡ് സ്വന്തമാക്കി. 41.3 ഓവറിൽ 157 റൺസിന് ശ്രീലങ്കയെ പരിമിതപ്പെടുത്താൻ കിവീസിനായിരുന്നു. 57 റൺസെടുത്ത പാഥും നിസ്സാങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ ആയത്, ആതിഥേയർക്കായി മാറ്റ് ഹെൻറിയും ഷിപ്‌ലിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ന്യൂസിലൻഡ് 23 03 31 15 32 02 362

മറുപടിയായി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡിനായി ഹെൻറി നിക്കോൾസ് 44 റൺസൽസും വിൽ യംഗ് പുറത്താകാതെ 86 റൺസും നേടി ന്യൂസിലൻഡിനെ ജയത്തിലേക്ക് നയിച്ചു . വെറും 32.5 ഓവറിൽ കിവീസ് ലക്ഷ്യത്തിലെത്തി, ഒരു വിക്കറ്റ് വീഴ്ത്തിയ ദസുൻ ഷനകയാണ് ശ്രീലങ്കയുടെ ബൗളർമാരിൽ കുറച്ചെങ്കിലും തിളങ്ങിയത്.