പ്രധാന താരങ്ങൾ IPL-ൽ, രണ്ടാം നിര ടീമിനെ പാകിസ്താനിലേക്ക് അയക്കാൻ ന്യൂസിലൻഡ്

Newsroom

Picsart 24 04 03 11 16 06 802
Download the Fanport app now!
Appstore Badge
Google Play Badge 1

IPL കാരണം പ്രധാന താരങ്ങളിൽ പലരും ഇല്ലാതെ ന്യൂസിലൻഡ് പാകിസ്താനിലേക്ക്. ഇന്ന് പാകിസ്താന്മ്നെതിരായ ടി20 പരമ്പരയ്ക്ക് ഉള്ള സ്ക്വാഡ് ന്യൂസിലൻഡ് പ്രഖ്യാപിച്ചു. ഓൾറൗണ്ടർ മൈക്കൽ ബ്രേസ്‌വെൽ ആകും അഞ്ച് ടി20 ഐ പരമ്പരയിൽ ന്യൂസിലൻഡ് ടീമിനെ നയിക്കുക.

IPL 24 04 03 11 16 25 702

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഭാഗമായ ട്രെൻ്റ് ബോൾട്ട്, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, രച്ചിൻ രവീന്ദ്ര, മിച്ചൽ സാൻ്റ്‌നർ, കെയ്ൻ വില്യംസൺ എന്നിവർ ന്യൂസിലൻഡ് ടീമിൽ ഇല്ല.

ടി20 പരമ്പര ഏപ്രിൽ 18ന് ആണ് ആരംഭിക്കുക. ആദ്യ മൂന്ന് മത്സരങ്ങൾ റാവൽപിണ്ടിയിൽ നടക്കും. ഏപ്രിൽ 27 വരെ പരമ്പര നീളും. ലാഹോറിലാണ് അവസാന രണ്ട് മത്സരങ്ങൾ.

New Zealand T20I squad
Michael Bracewell (c), Finn Allen, Mark Chapman, Josh Clarkson, Jacob Duffy, Dean Foxcroft, Ben Lister, Cole McConchie, Adam Milne, Jimmy Neesham, Will O’Rourke, Tim Robinson, Ben Sears, Tim Seifert (wk), Ish Sodhi