ഹാമിൽട്ടണിൽ 84 റൺസിന്റെ മികച്ച വിജയത്തോടെ പാകിസ്ഥാനെതിരായ ഏകദിന പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ അവർ 2-0 ന്റെ ലീഡ് നേടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മിച്ച് ഹേയാണ് മത്സരത്തിലെ താരം, 78 പന്തിൽ നിന്ന് 99 റൺസ് നേടി അദ്ദേഹം പുറത്താകാതെ നിന്നു.

ന്യൂസിലാൻഡ് ആദ്യം ബാറ്റു ചെയ്ത് 50 ഓവറിൽ 292/8 എന്ന സ്കോർ ഉയർത്തി. എത്തിച്ചു. 27-ാം ഓവറിൽ 132/5 എന്ന തകർച്ചയിൽ നിൽക്കവെ ആണ് മിച്ച് ഹേ രക്ഷകനായത്. മുഹമ്മദ് അബ്ബാസ് (41), നിർണായക പിന്തുണ നൽകി.
293 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു, ന്യൂസിലൻഡ് പേസർമാരുടെ തീപാറുന്ന പ്രകടനം 12 ഓവറുകൾക്കുള്ളിൽ പാകിസ്താനെ 32/5 എന്ന നിലയിലേക്ക് ആക്കി. ബെൻ സിയേഴ്സ് 5/59 എന്ന നിലയിൽ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി, ജേക്കബ് ഡഫിയും വിൽ ഒ’റൂർക്കും പ്രധാന വിക്കറ്റുകൾ വീഴ്ത്തി. ഫഹീം അഷ്‌റഫ് (73), നസീം ഷാ (51) എന്നിവർ കന്നി അർദ്ധസെഞ്ച്വറികളുമായി തിളങ്ങി, പക്ഷേ അവരുടെ ശ്രമങ്ങൾ പര്യാപ്തമായിരുന്നില്ല, പാകിസ്ഥാൻ 41.5 ഓവറിൽ 208 റൺസിന് ഓൾ ഔട്ടായി.
പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച മൗണ്ട് മൗംഗനുയിയിൽ നടക്കും.