ന്യൂസിലൻഡിനെ 179ന് എറിഞ്ഞിട്ട് ഓസ്ട്രേലിയ, 204 റൺസിന്റെ ലീഡ്

Newsroom

ഓസ്ട്രേലിയ ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് ബാറ്റിങ് തകർച്ച. അവർ വെറും 179 റൺസിന് ഓളൗട്ട് ആയി. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 383 പിന്തുടർന്ന ന്യൂസിലൻഡിന്റെ ബാറ്റർമാരിൽ ഗ്ലെൻ ഫിലിപ്സ് ഒഴികെ വേറെ ആരും തിളങ്ങിയില്ല. അവരുടെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പൂജ്യത്തിൽ നിൽക്കെ റണ്ണൗട്ട് ആയത് ന്യൂസിലൻഡിനെ കാര്യമായി ബാധിച്ചു.

Picsart 24 03 01 10 59 06 357

ഒരു ഘട്ടത്തിൽ ന്യൂസിലൻഡ് 29-5 എന്ന നിലയിൽ ആയിരുന്നു. ഗ്ലെൻ ഫിലിപ്സ് 71 പന്തിൽ 70 റൺസ് എടുത്തു. അവസാനം മാറ്റ് ഹെൻറി 34 പന്തിൽ 42 റൺസും അടിച്ചു. ഓസ്ട്രേലിയക്ക് ആയി നഥാൻ ലിയോൺ നാലു വിക്കറ്റ് വീഴ്ത്തി. ഹേസല്വുഡ് 2 വിക്കറ്റും കമ്മിൻസ്, സ്റ്റാർക്, മിച്ചൽ മാർഷ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇപ്പോൾ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 13 എന്ന നിലയിലാണ്. റൺ ഒന്നും എടുക്കാത്ത സ്മിത്തിന്റെയും 2 റൺ എടുത്ത ലബുഷാനെയുടെയും വിക്കറ്റ് ആണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. സൗത്തി ആണ് 2 വിക്കറ്റും നേടിയത്. ഓസ്ട്രേലിയക്ക് ഇപ്പോൾ 217 റൺസിന്റെ ലീഡ് ഉണ്ട്.

നേരത്തെ ജോഷ് ഹാസൽവുഡുമായുള്ള അവസാന വിക്കറ്റ് ചെറുത്തുനില്പിന്റെ ബലത്തിൽ ഓസ്ട്രേലിയയെ 383 റൺസിലെത്തിക്കാൻ കാമറൺ ഗ്രീനിന് ആയിരുന്നു. ഓസ്ട്രേലിയ ഓള്‍ഔട്ട് ആകുമ്പോള്ഴും ഗ്രീന്‍ 174 റൺസുമായി പുറത്താകാതെ നിൽക്കുന്നുണ്ടായിരുന്നു.പത്താം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത് 116 റൺസാണ്.