ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പുതിയ ചെയര്‍മാന്‍. 2021 സീസൺ പുനരാരംഭിക്കുന്നതിന് മുമ്പ് ടീമിന്റെ ചെയര്‍മാനായി പ്രഥമേഷ് മിശ്ര ചുമതലയേല്‍ക്കും. അനന്ദ് ക്രിപാലുവിൽ നിന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ചെയര്‍മാനായി പ്രഥമേഷ് എത്തുന്നത്. ജൂൺ 30ന് ആണ് ആനന്ദിന്റെ കാലാവധി ്വസാനിച്ചത്. ഡിയേഗോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയ ആനന്ദ് ക്രിപാലുവിന്റെ കാലാവധി കഴിഞ്ഞതോടെ ഡിയാഗോ ഇന്ത്യയുടെ ചീഫ് കമേഴ്സൽ ഓഫീസര്‍ ആയ പ്രഥമേഷ് ജൂലൈ 1 മുതൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ചെയര്‍മാന്‍ എന്ന അധിക ചുമതല കൂടി വഹിക്കും.
2014ൽ ഡിയാഗോ ഇന്ത്യയുടെ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ആയിയാണ് പ്രഥമേഷ് ചുമതലയേറ്റത്. 2021ൽ വിരാട് കോഹ്‍ലിയുടെ നേൃത്വത്തിലുള്ള ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ഗ്ലെന്‍ മാക്സ്വെല്ലിന്റെ വരവോടു കൂടിയാണ് ടീം മിന്നും പ്രകടനം പുറത്തെടുക്കുവാന്‍ തുടങ്ങിയത്.













