2013ൽ ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് ചെയ്യുമ്പോൾ താൻ ഡബിൾ സെഞ്ചുറി നേടുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. 2013ൽ ബെംഗളൂരുവിൽ വെച്ച് ഓസ്‌ട്രേലിയക്കെതിരെ ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെയാണ് രോഹിത് ശർമ്മ ഡബിൾ സെഞ്ചുറി നേടിയത്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനുമായി ഇൻസ്റ്റാഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിലാണ് രോഹിത് ശർമ്മ ഓസ്ട്രേലിയക്കെതിരായ ഡബിൾ സെഞ്ചുറിയെ കുറിച്ച് മനസ്സ് തുറന്നത്.
ബെംഗളൂരിലെ പിച്ച് വളരെ മികച്ചതായിരുന്നെന്നും മികച്ച രീതിയിൽ ബാറ്റ് ചെയ്യാനായിരുന്നു തന്റെ ശ്രമമെന്നും രോഹിത് ശർമ്മ പറഞ്ഞു. അന്ന് യുവരാജ് സിംഗാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരം മികച്ചതാണെന്നും അത് മുതലാക്കണമെന്നും പറഞ്ഞതെന്നും രോഹിത് ശർമ്മ വെളിപ്പെടുത്തി. നിലവിൽ ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ചുറികൾ നേടിയ രോഹിത് ശർമ്മയാണ് ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറികൾ നേടിയ താരം.
മത്സരത്തിൽ 158 പന്തിൽ 209 റൺസ് നേടിയ രോഹിത് ശർമ്മ ഡബിൾ സെഞ്ചുറി നേടിയത്. രോഹിത് ശർമ്മയുടെ ഇന്നിങ്സിൽ 12 ബൗണ്ടറികളും 16 സിക്സുകളും മത്സരത്തിൽ രോഹിത് ശർമ്മ നേടിയിരുന്നു. അന്ന് ഇന്ത്യ 57 റൺസിനാണ് ഇന്ത്യ ജയിച്ചത്.