തന്റെ 50ാമത്തെ പിറന്നാളിന്റെ അന്ന് തനിക്ക് ചെയ്യേണ്ടി വന്ന ട്രിപ്പിള്‍ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചതല്ല എന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ കോച്ച് ഡാരന്‍ ലേമാന്. താന്‍ അതിന് ശേഷം ജീവനോടെ ഇരിക്കില്ലെന്നാണ് താന്‍ കരുതിയതെന്ന് ലേമാന് പറഞ്ഞു.
ഫെബ്രുവരി 4ന് താന്‍ ഗോള്‍ഡ് കോസ്റ്റിലെ സീ വേള്‍ഡ് റിസോര്‍ട്ടില്‍ താമസിക്കുമ്പോളാണ് തനിക്ക് ആദ്യമായി നെഞ്ച് വേദന വരുന്നത്. തന്റെ നെഞ്ചിലാരോ ഇടിയ്ക്കുന്നത് പോലെയാണ് തോന്നിയത്. ഉടനെ താന്‍ താമസിക്കുന്നിടത്തെ മെഡിക്കല്‍ ഓഫീസറെ വിളിച്ച് ആംബുലന്‍സിലാണ് താന്‍ ആശുപത്രിയിലേക്ക് എത്തിയത്.
ഫെബ്രുവരി 2020ല്‍ തന്റെ 50ാം പിറന്നാളിന്റെ അന്നാണ് ഡാരെന്‍ ലേമാന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മൂന്ന് ബ്ലോക്കുകളാണ് ഉണ്ടായത്. തന്റെ മൂത്ത മകനൊപ്പം വെക്കേഷനിലായിരുന്നു ലേമാന്. ഗോള്‍ഡ് കോസ്റ്റിലെ സ്വകാര്യ ആശുപ്രത്രിയില്‍ നിന്ന് ബ്രിസ്ബെയിനിലെ പ്രിന്‍സ് ചാള്‍സ് ആശുപത്രിയിലേക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം പിന്നെ തന്നെ മാറ്റുകയായിരുന്നുവെന്ന് ലേമാന് വ്യക്തമാക്കി.
ക്രിക്കറ്റ് പുനഃസ്ഥാപിക്കുമ്പോള്‍ ദി ഹണ്ട്രെഡില്‍ ലീഡ്സ് ആസ്ഥാനമാക്കിയിട്ടുള്ള നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജ്ജേഴ്സിന്റെ കോച്ചായി ലേമാന് മടങ്ങിയെത്തും. അതിന് ശേഷം ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റ്സിന്റെ കോച്ചിംഗ് ദൗത്യത്തിലേക്ക് താരം അടുത്ത സീസണില്‍ മടങ്ങും.