നവീൻ ഉൽ ഹഖിന് 20 മാസം വിലക്ക്

Newsroom

ഇന്റർനാഷണൽ ലീഗ് ടി20 അഫ്ഗാൻ താരം നവീൻ ഉൽ ഹഖിനെ വിലക്കി. ടൂർണമെന്റിന്റെ സീസൺ 1ന് ഷാർജ വാരിയേഴ്‌സുമായി കരാർ ഒപ്പിട്ട താരം കരാർ ലംഘിച്ചതിന് ആണ് ഇന്റർനാഷണൽ ലീഗ് ടി20 20 മാസത്തേക്ക് താരത്തെ വിലക്കിയത്. നവീന് ഒരു വർഷം കരാർ കൂടി നീട്ടിനൽകാൻ വാരിയേഴ്‌സ് വാഗ്ദാനം ചെയ്തെങ്കിലും ഒപ്പിടാൻ താരം വിസമ്മതിച്ചിരുന്നു.

നവീൻ 23 12 18 16 17 10 692

ILT20 (ജനുവരി-ഫെബ്രുവരി 2023) സീസൺ 1-ൽ ഷാർജ വാരിയേഴ്‌സിനായി നവീൻ കളിച്ചിരുന്നു. ഈ വർഷമാദ്യം പ്ലെയർ എഗ്രിമെന്റ് നിബന്ധനകൾക്ക് അനുസൃതമായി അതേ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും ഒരു റിട്ടൻഷൻ നോട്ടീസ് ക്ലബ് അയച്ചു. എന്നാൽ അതിൽ ഒപ്പിടാൻ നവീൻ തയ്യാറായില്ല. ഒത്തുതീർപ്പിനായി ലീഗ് അധികൃതർ അടക്കം ശ്രമിച്ചിട്ടും ഫലം ഉണ്ടായിരുന്നില്ല.

“ഈ പ്രഖ്യാപനം നടത്തുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നില്ല, എന്നാൽ എല്ലാ കക്ഷികളും അവരുടെ കരാർ പ്രതിബദ്ധതകൾ പാലിക്കുമെന്നും അനുസരിക്കാത്തത് മറ്റ് കക്ഷിക്ക് നാശമുണ്ടാക്കുമെന്ന് തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, ഷാർജ വാരിയേഴ്സുമായുള്ള കരാർ ബാധ്യതകൾ പാലിക്കുന്നതിൽ നവീൻ-ഉൾ-ഹഖ് പരാജയപ്പെട്ടു, അതിനാൽ ലീഗിന് ഈ 20 മാസത്തെ വിലക്ക് ഏർപ്പെടുത്തുകയല്ലാതെ മറ്റൊരു മാർഗവുമില്ല.” ILT20 സി ഇ ഒ ഡേവിഡ് വൈറ്റ് പറഞ്ഞു.