നാറ്റ്‍വെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് നിര്‍ണ്ണായമായ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 121 റണ്‍സ് നേടിയ യുവരാജ് സിംഗിന്റെയും കൈഫിന്റെയും പ്രകടനമാണ്. വിജയത്തിനിടെ യുവരാജ് സിംഗ് 69 റണ്‍സ് നേടി പുറത്തായെങ്കിലും കൈഫ് 87 റണ്‍സുമായി പുറത്താകാതെ നിന്നാണ് ഇന്ത്യയുടെ വിജയമൊരുക്കിയത്.
താനും കൈഫും അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ചതിനാല്‍ ബാറ്റിംഗും വിക്കറ്റിനിടയിലെ ഓട്ടവും മികച്ചതായിരുന്നുവെന്ന് യുവരാജ് വ്യക്തമാക്കി. രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റ് നഷ്ടമായി 132/4 എന്ന നിലയില്‍ നില്‍ക്കവെയാണ് യുവരാജ് ക്രീസിലെത്തുന്നത്. അധികം വൈകാതെ ടെണ്ടുല്‍ക്കര്‍ പുറത്തായപ്പോള്‍ ഇന്ത്യ 146/5 എന്ന നിലയില്‍ നില്‍ക്കവെയാണ് കൈഫ് എത്തുന്നത്.
ഈ ഇന്നിംഗ്സ് കൈഫിന്റെ കരിയറിലെ ഏറ്റുവും മികച്ച ഇന്നിംഗ്സാണെന്നും തന്റെയും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണെന്ന് യുവി വ്യക്തമാക്കി. ഞങ്ങള്‍ ഇരുവരും മികച്ച രീതിയിലാണ് അന്ന് ബോള്‍ ടൈം ചെയ്തതെന്നും താനായിരുന്നു കൂട്ടത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചതെന്നും യുവി വ്യക്തമാക്കി.