തങ്ങളുടെ ലോകകപ്പ് മത്സരം ബംഗ്ലാദേശിൽ നടത്തണം – നജാം സേഥി

Sports Correspondent

ഇന്ത്യ ഏഷ്യ കപ്പിനായി പാക്കിസ്ഥാനിലേക്ക് വരാത്തതിനാൽ തന്നെ ലോകകപ്പിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പാക്കിസ്ഥാനുമില്ലെന്നും പിസിബി ചെയര്‍മാന്‍ നജാം സേഥി.

പാക്കിസ്ഥാന്റെ ലോകകപ്പ് മത്സരങ്ങള്‍ ബംഗ്ലാദേശിൽ നടത്തണമെന്നും സേഥി ആവശ്യപ്പെട്ടു. ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ എത്തുകയാണെങ്കില്‍ മത്സരം ന്യൂട്രൽ വെന്യുവിൽ നടത്തുവാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്നും നജാം സേഥി അറിയിച്ചു.