നജാം സേഥി പടിയിറങ്ങി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് നജാം സേഥി. 2020 വരെ കാലാവധിയുണ്ടായിരുന്നുവെങ്കിലും നജാം സേഥി പടിയിറങ്ങുവാന്‍ പ്രധാന കാരണം ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി എത്തിയതാണെന്നാണ് മനസ്സിലാക്കുന്നത്. ഇമ്രാന്‍ ഖാനും നജാം സേഥിയും തമ്മില്‍ നല്ല സ്വരചേര്‍ച്ചയില്ലെന്നത് പണ്ട് മുതലേ വ്യകത്മാണ്. 2013 പൊതു തിരഞ്ഞെടുപ്പ് കാലത്ത് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന സേഥി ഇമ്രാന്റെ എതിരാളിയായ നവാസ് ഷെറീഫിനു വേണ്ടി അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചുവെന്നുള്ളത് പ്രധാന ആരോപണമായിരുന്നു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്ന് താങ്കള്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ ബോര്‍ഡിലേക്ക് പുതിയ നിയമനങ്ങളും താങ്കള്‍ നടത്തണമെന്നാണ് രാജിക്കത്തില്‍ സേഥി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.