നദീം ഖാന്‍ പിസിബി ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍

Sports Correspondent

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ആയി പാക്കിസ്ഥാന്‍ മുന്‍ സ്പിന്നര്‍ നദീം ഖാനെ നിയമിച്ചു. നേരത്തെ മുഡാസ്സര്‍ നാസര്‍ ഹാറൂണ്‍ റഷീദ് എന്നിവര്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ നദീം ഖാന്‍ കൈകാര്യം ചെയ്യും. മുഡാസ്സര്‍ അക്കാഡിയുടെ ഡയറക്ടറും ഹാറൂണ്‍ പ്രാദേശിക ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായുമാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഇപ്പോള്‍ കോ ഓര്‍ഡിനേറ്റര്‍ – ദേശീയ പുരുഷ സെലക്ഷന്‍ കമ്മിറ്റി റോളില്‍ നിന്ന് ഇതോടെ നദീം ഖാന്‍ രാജി വയ്ക്കും. ഡയറക്ടര്‍ റോളിലേക്ക് അപേക്ഷിച്ച 16 പേരില്‍ ഒരാളായിരുന്നു നദീം ഖാന്‍. തനിക്ക് അവസരം നല്‍കിയതിന് പാക്കിസഅഥാന്‍ ബോര്‍ഡിനോട് നദീം ഖാന്‍ നന്ദി അറിയിച്ചു.