പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു. വെറ്ററന്‍ ഓള്‍റൗണ്ടര്‍ മൊഹമ്മദ് നബിയെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. മാര്‍ച്ച് 24, 26, 27 തീയ്യതികളിൽ ഷാര്‍ജ്ജയിലാണ് മത്സരങ്ങള്‍. കഴിഞ്ഞ മാസം നടന്ന യുഎഇയ്ക്കെതിരെള്ള പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.
ഹസ്രത്തുള്ള സാസായി, റഹ്മത് ഷാ എന്നിവരെ ടീം ഒഴിവാക്കിയിട്ടുണ്ട്. അണ്‍ക്യാപ്ഡ് ഓപ്പണര്‍ സെദിക്കുള്ള അടലിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം യുഎഇയ്ക്കെതിരെയുള്ള സ്ക്വാഡിന്റെയും ഭാഗമായിരുന്നു.
അഫ്ഗാനിസ്ഥാന്: Rashid Khan (C), Rahmanullah Gurbaz (WK), Ibrahim Zadran, Usman Ghani, Sediqullah Atal, Najibullah Zadran, Afsar Zazai, Karim Janat, Mohammad Nabi, Azmatullah Omarzai, Gulbadin Naib, Sharafuddin Ashraf, Noor Ahmad, Mujeeb Ur Rehman, Fareed Ahmad, Fazal Haq Farooqi and Naveen Ul Haq
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







