മുൽത്താന്‍ ടെസ്റ്റ് ആവേശകരമായ അവസാന ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ പ്രതിരോധത്തിലായി പാക്കിസ്ഥാന്‍. ജോ റൂട്ടും ഹാരി ബ്രൂക്കും റെക്കോര്‍ഡ് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 823/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ബ്രൂക്ക് 317 റൺസും റൂട്ട് 262 റൺസും നേടിയപ്പോള്‍ നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 454 റൺസാണ് നേടിയത്.
പാക്കിസ്ഥാനെ രണ്ടാം ഇന്നിംഗ്സിൽ പ്രതിരോധത്തിലാക്കി ഇംഗ്ലണ്ട് ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 152/6 എന്ന നിലയിലാണ്. ഇന്നിംഗസ് തോൽവി ഒഴിവാക്കുവാന്‍ 115 റൺസ് കൂടി ടീം നേടണം.
82/6 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ അഗ സൽമാന്‍ – അമീര്‍ ജമാൽ കൂട്ടുകെട്ട് 70 റൺസ് നേടി പാക്കിസ്ഥാനെ വലിയ തോൽവിയിൽ നിന്ന് കരകയറ്റുകയായിരുന്നു. സൽമാന്‍ 41 റൺസും ജമാൽ 27 റൺസുമാണ് നേടിയിട്ടുള്ളത്. സൈയിം അയൂബ് 25 റൺസും സൗദ് ഷക്കീൽ 29 റൺസും നേടിയപ്പോള്‍ ബാബര്‍ അസം 5 റൺസ് നേടി പുറത്തായി.
ഇംഗ്ലണ്ടിന് വേണ്ടി ഗസ് അറ്റ്കിന്‍സണും ബ്രൈഡൺ കാര്‍സും രണ്ട് വീതം വിക്കറ്റും ജാക്ക് ലീഷ്, ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിട്ടുണ്ട്.