ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വിയാൻ മുൾഡർ സിംബാബ്‌വെക്കെതിരെ ബുലവായോയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ചരിത്ര നേട്ടം വേണ്ടെന്നു വെച്ചു. പുറത്താകാതെ 367 റൺസ് നേടിയ മുൾഡർ ലാറയുടെ 400 എന്ന റെക്കോർഡ് മറികടക്കാൻ കൂട്ടാക്കാതെ ഡിക്ലയർ ചെയ്തു.

2004-ൽ ബ്രയാൻ ലാറ സ്ഥാപിച്ച 400* റൺസിന്റെ റെക്കോർഡ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആയി നിലനിൽക്കും എന്ന് ഇതോടെ ഉറപ്പായി.
ആദ്യ ദിനം തന്റെ ഇരട്ട സെഞ്ച്വറി കഴിഞ്ഞ മുൾഡർ ഇന്ന് ആക്രമിച്ചു കളിച്ചു. 334 പന്തിൽ 367ലേക്ക് എത്തി. 49 ബൗണ്ടറികളും 4 കൂറ്റൻ സിക്സറുകളും ഉൾപ്പെടെയുള്ള ഒരു ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ചവെച്ചത്. ലഞ്ചിന് പിരിഞ്ഞ ശേഷം ഡിക്ലയർ ചെയ്യാൻ അവർ തീരുമാനിക്കുക ആയിരുന്നു. ദക്ഷിണാഫ്രിക്ക ആകെ 626-5 എന്ന സ്കോർ നേടി. രണ്ടാം ദിനം ആദ്യ സെഷൻ മാത്രം ആയിരിക്കെ ഡിക്ലയർ ചെയ്തത് മുൾഡറുടെ സ്വാർത്ഥതയില്ലായ്മ എടുത്തു കാണിക്കുന്നു.
ലാറ 2004ൽ ഇംഗ്ലണ്ടിന് എതിരെ ആയിരുന്നു 400 അടിച്ചത്.