മുംബൈ: ഐപിഎൽ 2025 പ്ലേഓഫ് യോഗ്യതയിൽ നിന്ന് ഡൽഹി ക്യാപിറ്റൽസ് ഔദ്യോഗികമായി പുറത്തായതിന് പിന്നാലെ, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി ക്യാപിറ്റൽസ് പേസർ മുകേഷ് കുമാറിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി. കൂടാതെ ഒരു ഡീമെറിറ്റ് പോയിൻ്റും ലഭിച്ചു.
ബുധനാഴ്ച മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 ലെ ലെവൽ 1 കുറ്റകൃത്യം ചെയ്തതിനാണ് മുകേഷിന് ശിക്ഷ ലഭിച്ചത്.
കുറ്റം മുകേഷ് കുമാർ സമ്മതിക്കുകയും മാച്ച് റഫറിയുടെ ശിക്ഷ അംഗീകരിക്കുകയും ചെയ്തു,” ഐപിഎൽ ഒരു പ്രസ്താവനയിൽ അറിയിച്ചു.