മുഹമ്മദ് ഷമിയുടെ ശസ്ത്രക്രിയ കഴിഞ്ഞു

Newsroom

ഇടത് കണങ്കാലിന് ഏറ്റ പരിക്ക് മാറാൻ വേണ്ടിയുള്ള മുഹമ്മദ് ഷമിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയകരമാണെന്നും മടങ്ങി വരവിന്റെ പാത ഇവിടെ ആരംഭിക്കുന്നു എന്നും താരം പറഞ്ഞു. അടുത്ത മാസം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ അടക്കം മുഹമ്മദ് ഷമി കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. പിറകെ വരുന്ന ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും.

മുഹമ്മദ് ഷമി 23 11 15 22 28 35 397

ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമല്ലാത്ത ഷമി ലോകകപ്പ് ഫൈനലിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. ശസ്ത്രക്രിയ ഇല്ലാതെ പരിക്ക് മാറും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും ആ പ്രതീക്ഷ അവസാനിച്ചതോ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ യുകെയിൽ വെച്ചാണ് നടന്നത്.

24 വിക്കറ്റുമായി ലോകകപ്പിൽ ഗംഭീര പ്രകടനം നടത്താൻ ഷമിക്ക് ആയിരുന്നു. പരിക്കുമായായിരുന്നു ലോകകപ്പിൽ ഷമി കളിച്ചത്.