ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ മോണെ മോര്‍ക്കല്‍ 2020-21 സീസണ്‍ ബിഗ് ബാഷില്‍ പ്രാദേശിക താരമായി കളിച്ചേക്കുമെന്ന് സൂചന. ഓസ്ട്രേലിയയിലേക്ക് കുടുംബസമ്മേതം താമസം മാറിയ മോര്‍ക്കല്‍ ബിഗ് ബാഷിലും ഷെഫീല്‍ഡ് ഷീല്‍ഡിലും കളിക്കണമെന്ന ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്. മോര്‍ക്കലിന്റെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ട് ഉണ്ടെങ്കിലും താരത്തിനു ടൂറിസ്റ്റ് വിസ മാത്രമാണ് കൈവശമുള്ളത്.
ഓസ്ട്രേലിയന്‍ പൗരന്‍ ആകുവാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെങ്കിലും താരത്തിനു സ്ഥിര താമസത്തിന്റെ അനുമതി ലഭിച്ചാല്‍ ബിഗ് ബാഷ് പത്താം സീസണില്‍ താരം പ്രാദേശിക താരമായി കളിച്ചേക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇതിനു ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന്റെയും അനുമതി കൂടി വേണ്ടതുണ്ട്.
ഓസ്ട്രേലിയയെ പ്രാതിനിധ്യം ചെയ്യുവാന്‍ അര്‍ഹനാണെന്നും മറ്റു ഐസിസി മുഴുവന്‍ അംഗങ്ങളെ പ്രതിനിധീകരിക്കുവാന്‍ ശ്രമം നടത്തുകയുമില്ലെന്ന് ബോധ്യം വന്നാല്‍ ഒരു പെര്‍മെനന്റ് റെസിഡന്റിനെ പ്രാദേശിക ക്രിക്കറ്ററായി പരിഗണിക്കാമെന്നാണ് നിയമം. എന്നാല്‍ ഇതെല്ലാം ബിഗ് ബാഷിലെ ടീമോ അല്ലേല്‍ ഏതെങ്കിലും ഷെഫീല്‍ഡ് ഷീല്‍ഡ് കളിക്കുന്ന ടീമോ താരത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനെ സഹായിക്കുന്നതനുസരിച്ചായിരിക്കുമെന്നാണ് അറിയുന്നത്.
2019-20 സീസണില്‍ താരത്തിനു പ്രാദേശിക കളിക്കാരനായി പങ്കെടുക്കാനാകില്ല എന്നാണ് അറിയുന്നത്. സറെയ്ക്കായി കൗണ്ടി ക്രിക്കറ്റ് കളിക്കുവാനായി അഞ്ച് മാസത്തോളം യുണൈറ്റഡ് കിംഗ്ഡമില്‍ താമസിക്കേണ്ടി വരുമെന്നതിനാല്‍ തന്നെ താരത്തിനു പെര്‍മെനന്റ് റെസിഡന്‍സി ലഭിയ്ക്കില്ല എന്നാണ് അറിയുന്നത്. താന്‍ ഇനി ഓസ്ട്രേലിയയില്‍ ആണ് താമസിക്കുവാന്‍ പോകുന്നതെന്ന് ഉറപ്പാണെന്ന് അതിനാല്‍ തന്നെ പാസ്പോര്‍ട്ടിന്റെയും വിസയുടെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയെന്നാണ് തന്റെ ഇപ്പോളത്തെ നിലപാടെന്നും മോണെ മോര്‍ക്കല്‍ പറഞ്ഞു.