ടെസ്റ്റിൽ കൂടുതൽ സബ്സ്റ്റിട്യൂഷൻ അനുവദിക്കണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

Photo : Twitter/@ICC

കൊറോണ വൈറസ് ബാധക്ക് ശേഷം ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഐ.സി.സി ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ സബ്സ്റ്റിട്യൂഷൻ അനുവദിക്കണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ആതേർടൺ. നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ടെസ്റ്റിൽ കൺകഷൻ സബ്സ്റ്റിട്യൂടിന് സമാനമായ രീതിയിൽ സബ്സ്റ്റിട്യൂഷൻ കൊണ്ടുവരാനുള്ള ചർച്ചകൾ ഐ.സി.സി ആരംഭിച്ചിരുന്നു.

കൊറോണ വൈറസ് ബാധ മൂല നിർത്തിവെച്ച മത്സരങ്ങൾ അടുത്ത മാസം ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് പരമ്പരയുടെ പുനരാരംഭിക്കാനിരിക്കെയാണ് പുതിയ നിയമത്തിനായി ഐ.സി.സി ചർച്ചകൾ ആരംഭിച്ചത്. മത്സരത്തിനിടെ ആർകെങ്കിലും പരിക്കേറ്റാൽ ഹോസ്പിറ്റൽ പോവേണ്ട അവസരത്തിൽ സാധാരണയിൽ നിന്ന് വിപിന്നമായി കൂടുതൽ സമയമെടുക്കുമെന്നും അതുകൊണ്ട് തന്നെ കൂടുതൽ സബ്സ്റ്റിറ്റ്യൂകൾ ആവശ്യമായി വരുമെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.

Previous articleഅയാക്സിന്റെ വാൻ ഡെ ബീകിനായി വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം
Next articleഇനിയും വൈകിയാൽ മാർട്ടിനെസിനെ നൽകില്ല എന്ന് ഇന്റർ