മോമിനുളിന് ഇടവേള ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ അതും ആവാം – ഷാക്കിബ് അൽ ഹസന്‍

Sports Correspondent

ബംഗ്ലാദേശ് മുന്‍ നായകനും ടെസ്റ്റ് താരവുമായ മോമിനുള്‍ ഹക്ക് മോശം ഫോമിനെത്തുടര്‍ന്ന് അടുത്തിടെയാണ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. താരത്തിന് ടീമിൽ നിന്ന് ഇടവേള ആവശ്യമെങ്കില്‍ അത് എടുത്തശേഷം മടങ്ങി വരുന്നത് ആലോചിക്കാവുന്നതേയുള്ളുവെന്നാണ് പുതുതായി ക്യാപ്റ്റന്‍സി ദൗത്യം വീണ്ടും ഏറ്റെടുത്ത ഷാക്കിബ് അൽ ഹസന്‍ വ്യക്തമാക്കിയത്.

തനിക്ക് അതിനെക്കുറിച്ച് പറയുവാന്‍ അധികാരമില്ലെന്നും എന്നാൽ താരവുമായി താന്‍ സംസാരിക്കുന്നുണ്ടെന്നും ഇനിയും സംസാരിക്കുമെന്നും അദ്ദേഹത്തിന് ഇടവേള ആവശ്യമെന്ന് തോന്നിയാൽ അതും ആവാമെന്നാണ് ഷാക്കിബ് പറഞ്ഞത്.

ആദ്യ രണ്ട് മത്സരങ്ങളിൽ താരം 0, 4 എന്നീ സ്കോറുകളാണ് നേടിയത്. ടീമിൽ വളരെ അധികം മാറ്റങ്ങള്‍ നല്ലതല്ലെന്നും എന്നാൽ ചില മാറ്റങ്ങളുണ്ടാകുമെന്നും ഷാക്കിബ് സൂചിപ്പിച്ചു.