ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന രണ്ട് ടെസ്റ്റുകൾക്കായി ഇന്ത്യൻ സീനിയർ പേസർ മുഹമ്മദ് ഷമി തിരിച്ചെത്തും എന്ന് പ്രതീക്ഷ. കണങ്കാലിനേറ്റ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും കാരണം ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഷമി ഇന്ത്യൻ ടീമിലേക്ക് തിരികെ വരാൻ ഒരുങ്ങുകയാണ്. അടുത്ത ദിവങ്ങളിൽ തന്നെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) ഫിറ്റ്‌നസ് ക്ലിയറൻസ് ഷമിക്ക് ലഭിക്കും എന്നാണ് സൂചന.

അദ്ദേഹത്തിൻ്റെ പ്ലേയിംഗ് കിറ്റ് ഇതിനകം ഓസ്‌ട്രേലിയയിലേക്ക് അയച്ചിട്ടുണ്ട്, ഇത് അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.
ഡിസംബർ 14 ന് ആരംഭിക്കുന്ന ബ്രിസ്‌ബേൻ ടെസ്റ്റിൽ ഷമി കളിക്കാൻ സാധ്യതയില്ല, ഡിസംബർ 26 ന് മെൽബണിൽ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഷമി പങ്കെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 2023 നവംബറിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ആണ് അവസാനമായി ഷമി ഇന്ത്യയെ പ്രതിനിധീകരിച്ചത്. ബംഗാളിനായി അടുത്തിടെ രഞ്ജിയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും ഷമി കളിച്ചിരുന്നു.