ന്യൂഡൽഹി: സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ (SRH) ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കായി ഐപിഎല്ലിൽ (IPL) ലഖ്‌നൗ സൂപ്പർ ജയന്റ്‌സും (LSG) ഡൽഹി ക്യാപിറ്റൽസും (DC) തമ്മിൽ ട്രേഡിംഗ് പോര് മുറുകുന്നതായി റിപ്പോർട്ട്. ഐപിഎൽ 2026 സീസണിന് മുന്നോടിയായി ഷമിയെ സ്വന്തമാക്കാൻ ഇരു ടീമുകളും എസ്ആർഎച്ചുമായി പണമിടപാട് മാത്രമുള്ള ഡീലിനാണ് (all-cash deal) ശ്രമിക്കുന്നത്.

താരത്തെ ലേലത്തിലേക്ക് വിടുന്നതിനേക്കാൾ, എൽഎസ്ജിയിലേക്കോ ഡിസിയിലേക്കോ നേരിട്ട് കൈമാറ്റം ചെയ്യുന്നതിനാണ് എസ്ആർഎച്ച് ഇപ്പോൾ കൂടുതൽ സാധ്യത നൽകുന്നത്.
കഴിഞ്ഞ മെഗാ ലേലത്തിൽ 10 കോടി രൂപയ്ക്കാണ് എസ്ആർഎച്ച് ഷമിയെ സ്വന്തമാക്കിയത്. എന്നാൽ ഫോമും ഫിറ്റ്‌നസ്സും കണ്ടെത്താൻ അദ്ദേഹം പ്രയാസപ്പെട്ടു.
ഡൽഹി ക്യാപിറ്റൽസിന്റെ ഗ്ലോബൽ ഡയറക്ടർ ഓഫ് ക്രിക്കറ്റായ സൗരവ് ഗാംഗുലി, ഷമിയുടെ ഫിറ്റ്‌നസ്സിലും കഴിയിലും ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടിയ അദ്ദേഹത്തിന്റെ സമീപകാല പ്രകടനമാണ് ഗാംഗുലി ഇതിനായി ചൂണ്ടിക്കാട്ടുന്നത്.














