ഐ സി സി മികച്ച താരത്തിനുള്ള ഷോർട്ലിസ്റ്റിൽ മുഹമ്മദ് ഷമിയും

Newsroom

നവംബറിലെ ഐസിസി പുരുഷന്മാരുടെ പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള ഷോർട്ട്‌ലിസ്റ്റിൽ ഇന്ത്യൻ താരം മുഹമ്മദ് ഷമി ഇടം നേടി. ഓസ്ട്രേലിയയുടെ മാക്സ്‌വെലും ട്രാവിസ് ഹെഡുമാണ് ഷോർട്ലിസ്റ്റിൽ ഉള്ള ബാക്കി രണ്ടു താരങ്ങൾ.

ഷമി 23 11 20 01 56 17 155

ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് സെൻസേഷൻ ട്രാവിസ് ഹെഡ് ലോകകപ്പ് സെകു ഫൈനലിലെയും ഫൈനലിലെയും ഹീറോ ആയിരുന്നു‌.നവംബറിൽ, അഞ്ച് ഏകദിനങ്ങളിൽ നിന്ന് 44 എന്ന മികച്ച ശരാശരിയിൽ 220 റൺസ് അദ്ദേഹം നേടി.

ഗ്ലെൻ മാക്‌സ്‌വെൽ കഴിഞ്ഞ മാസം തന്റെ മൂന്ന് ഏകദിനങ്ങളിൽ നിന്ന് 152.23 സ്‌ട്രൈക്ക് റേറ്റോടെ 204 ശരാശരിയിൽ 204 റൺസും രണ്ട് വിക്കറ്റും നേടി. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ രണ്ട് ടി20യിൽ, 207.14 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ 116 റൺസും നേടി.

നവംബറിൽ ലോകകപ്പിലെ തന്റെ സുവർണ കുതിപ്പ് മുഹമ്മദ് ഷമി തുടർന്നിരുന്നു. 5.68 ഇക്കോണമി റേറ്റിൽ 12.06 ശരാശരിയിൽ 15 വിക്കറ്റുകൾ അദ്ദേഹം നവംബറി വീഴ്ത്തി. മൊത്തത്തിൽ, 2023 ക്രിക്കറ്റ് ലോകകപ്പിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു അദ്ദേഹം. ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 24 വിക്കറ്റുകൾ അദ്ദേഹം നേടി.