Picsart 24 03 25 09 54 52 168

ഹാർദിക് ബുമ്രയ്ക്ക് ആദ്യ ഓവർ നൽകാത്തത് തെറ്റായ തീരുമാനം എന്ന് മുൻ ക്രിക്കറ്റ് താരങ്ങൾ

ഇന്നലെ ഗുജറാത്ത് ടൈറ്റൻസിന് എതിരെ ആദ്യ ഓവർ എറിയാൻ ഹാർദിക് പാണ്ഡ്യ എത്തിയതിനെ വിമർശിച്ച് സുനിൽ ഗവാക്സർ. ഗവാസ്കർ മാത്രമല്ല പീറ്റേഴ്സൺ, ഇർഫാൻ പത്താൻ എന്നിവരും ഹാർദികിന്റെ ഈ തീരുമാനത്തെ വിമർശിച്ചു. ലോകത്തെ ഏറ്റവും മികച്ച ബൗളർ ആയ ബുമ്രക്ക് ആദ്യ ഓവർ നൽകാത്തത് തെറ്റായ തീരുമാനം ആണെന്ന് ഗവാക്സർ പറഞ്ഞു.

ജസ്പ്രീത് ബുംറക്ക് ബൗൾ നൽകുന്നതിന് പകരം ഹാർദിക് തന്നെ ആദ്യ ഓവർ എറിയുക ആയിരുന്നു‌ ഹാർദിക് ആദ്യ ഓവറിൽ 10 റൺസ് വഴങ്ങുകയും ചെയ്തു. ബുമ്ര പവർപ്ലേയിൽ ഒരു ഓവർ മാത്രമാണ് എറിഞ്ഞത്. ആ ഓവറിൽ ഒരു വിക്കറ്റ് ബുമ്ര നേടുകയും ചെയ്തിരുന്നു.

“എന്തുകൊണ്ടാണ് ജസ്പ്രീത് ബുംറ ബൗളിംഗ് ഓപ്പൺ ചെയ്യാത്തത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല,” പീറ്റേഴ്സൺ അഭിപ്രായപ്പെട്ടു.

ഇർഫാൻ പത്താൻ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ തൻ്റെ അഭിപ്രായം രേഖപ്പെടുത്തി.

“ബുംറ എവിടെ?” എന്ന് ഇർഫാൻ X-ൽ പോസ്റ്റ് ചെയ്തു.

Exit mobile version