Picsart 24 03 25 00 44 33 835

ഹാർദിക് പാണ്ഡ്യയെ കൂവി വിളിച്ച് ഗുജറാത്ത് ആരാധകർ

ഹാർദിക് പാണ്ഡ്യക്ക് ഇന്നലെ പരാജയം മാത്രമല്ല തിരിച്ചടിയായത്. ഇന്നലെ ഗുജറാത്തിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗ്യാലറിയും ഹാർദികിനെ നല്ല രീതിയിൽ അല്ല സ്വീകരിച്ചത്. ഗുജറാത്തിന്റെ മുൻ ക്യാപ്റ്റനെ ആരാധകർ കൂവി വിളിക്കുന്നതാണ് കാണാൻ ആയത്.

ഗുജറാത്തിൽ ക്യാപ്റ്റൻസി ഉപേക്ഷിച്ച് ആയിരുന്നു ഹാർദിക് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ആയത്. ഗുജറാത്തിനെ രണ്ട് വർഷം മുമ്പ് കിരീടത്തിൽ എത്തിക്കാൻ ഹാർദിക് പാണ്ഡ്യക്ക് ആയിരുന്നു. അതൊന്നും ഹാർദികിനുള്ള വരവേൽപ്പ് നല്ലതാക്കിയില്ല. ഹാർദിക് പന്തെറിയാൻ വന്നപ്പോൾ എല്ലാം ആരാധകർ ബൂ ചെയ്യുന്നുണ്ടായിരുന്നു.

ഹാർദിക് ഫീൽഡ് മിസ്സ് ആക്കിയപ്പോഴും ആരാധകർ അത് ആഘോഷിച്ചു. ഇങ്ങനെ ഒരു ഇന്ത്യൻ താരത്തെ ആരാധകർ ബൂ ചെയ്യുന്നത് താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് മുൻ ഇംഗ്ലണ്ട് താരം പീറ്റേഴ്സൺ പറഞ്ഞു.

Exit mobile version