ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 കിരീട നേട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ചു, ഒരേ ദിവസം വ്യത്യസ്ത ഫോർമാറ്റുകളിൽ മൂന്ന് ടീമുകളെ ഫീൽഡ് ചെയ്യാൻ കഴിവുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് സ്റ്റാർക്ക് പ്രസ്താവിച്ചു.

‘FanaticsTV’ എന്ന യുട്യൂബ് ചാനലിൽ സംസാരിച്ച സ്റ്റാർക്ക്, ഇന്ത്യൻ ക്രിക്കറ്റിൻ്റെ അപാരമായ ഡെപ്ത് എടുത്തുകാണിച്ചു, “ഒരേ ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ടെസ്റ്റ് ടീമും ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു ടീമും, ടി20യിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ ഒരു ടീമും ഇറക്കാനും അതിൽ ഒക്കെ മികച്ച പോരാട്ടം കാഴ്ചവെക്കാനും കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യ ആണ്, മറ്റൊരു രാജ്യത്തിനും അതിന് കഴിയില്ല.”