ശ്രീലങ്കയ്ക്കെതിരെ 18 റൺസിന്റെ ലീഡ് നേടി ന്യൂസിലാണ്ട്. മൂന്നാം ദിവസം ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ 193 റൺസ് പിന്നിലായിരുന്ന ന്യൂസിലാണ്ടിന് തുണയായത് ഡാരിൽ മിച്ചലിന്റെ ശതകവും മാറ്റ് ഹെന്‍റി നേടിയ അര്‍ദ്ധ ശതകവും ആണ്.
162/5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിന് 26 റൺസ് നേടുന്നതിനിടെ മൈക്കൽ ബ്രേസ്വെല്ലിന്റെ വിക്കറ്റ് നഷ്ടമായി. 25 റൺസ് നേടിയ ബ്രേസ്വെല്ലിനെ പ്രഭാത് ജയസൂര്യയാണ് പുറത്താക്കിയത്.
47 റൺസാണ് മിച്ചലും സൗത്തിയും(25) ചേര്‍ന്ന് ഏഴാം വിക്കറ്റിൽ നേടിയത്. മാറ്റഅ ഹെന്‍റിയുമായി 58 റൺസ് കൂട്ടിചേര്‍ത്ത ശേഷമാണ് 102 റൺസ് നേടിയ മിച്ചൽ പുറത്തായത്. 69 റൺസ് ഒമ്പതാം വിക്കറ്റിൽ നീൽ വാഗ്നറും – മാറ്റ് ഹെന്‍റിയും നേടിയപ്പോള്‍ ലീഡെന്ന ലങ്കന്‍ മോഹങ്ങള്‍ പൊലിഞ്ഞു.
ഹെന്‍റി 72 റൺസ് നേടി 9ാം വിക്കറ്റായി പുറത്തായപ്പോള്‍ അധികം വൈകാതെ 27 റൺസ് നേടിയ നീൽ വാഗ്നറും പുറത്തായി. ശ്രീലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ നാലും ലഹിരു കുമര മൂന്നും വിക്കറ്റ് നേടി.