ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കിരീടം നേടും, ഇന്ത്യ 65ന് ഓള്‍ഔട്ടാകും – മിച്ചൽ മാര്‍ഷ്

Sports Correspondent

Mitchellmarsh
Download the Fanport app now!
Appstore Badge
Google Play Badge 1

വരുന്ന ഏകദിന ലോകകപ്പിലെ വിജയികളാരെന്നുള്ള പ്രവചനവുമായി മിച്ചൽ മാര്‍ഷ്. ഡൽഹി ക്യാപിറ്റൽസിന്റെ പോഡ്കാസ്റ്റിലാണ് താരത്തിന്റെ പ്രവചനം. ഫലം മാത്രമല്ല സ്കോറും പ്രവചിച്ചാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഓസ്ട്രേലിയന്‍ താരം രംഗത്തെത്തിയിരിക്കുന്നത്. ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുമെന്നും. ടൂര്‍ണ്ണമെന്റിൽ അപരാജിതരായി ഓസ്ട്രേലിയ തുടരുമെന്നും മിച്ചൽ മാര്‍ഷ് വ്യക്തമാക്കി.

ഓസ്ട്രേലിയ ഫൈനലില്‍ 450/2 എന്ന സ്കോര്‍ നേടുമെന്നും ഇന്ത്യയെ 65 റൺസിന് ഓള്‍ഔട്ട് ആക്കുമെന്നുമാണ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറുടെ പ്രവചനം. 2015ൽ കിരീടം നേടിയ ഓസ്ട്രേലിയയ്ക്ക് 2019ൽ അത് ആവര്‍ത്തിക്കാനായില്ല.