ഈ വര്‍ഷം ആരംഭിക്കുവാനിരുന്ന അമേരിക്കയിലെ മൈനര്‍ ക്രിക്കറ്റ് ലീഗ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി അറിയിച്ച് അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസസ്. കോവിഡ് സാഹചര്യം മോശമായി തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി ചില പ്രദര്‍ശന മത്സരങങള് നടത്തുവാനുള്ള ആലോചന തുടരുകയാണെന്നാണ് ഇവര്‍ അറിയിച്ചത്.
കോവിഡ് സ്ഥിതി ഭേദപ്പെടുകയാണെങ്കില്‍ സെപ്റ്റംബര്‍ 5 മുതല്‍ ഒരു മാസക്കാലം നീണ്ട് നില്ക്കുന്ന പ്രദര്‍ശന മത്സരങ്ങള്‍ നടത്തുവാന്‍ ആലോചന നടക്കുന്നുണ്ടെന്നാണ് ഇവര്‍ അറിയിച്ചത്. ഇതിന്റെ ഫിക്സ്ച്ചറുകളും ഫോര്‍മാറ്റുമെല്ലാം ഓഗസ്റ്റ് മൂന്നാം ആഴ്ചയില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.