ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ആദം മിൽനെ പരിക്ക് കാരണം ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. ജനുവരി 18-ന് ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ (SA20) സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് ഇടത് കാലിലെ ഹാംസ്ട്രിംഗിന് പരിക്കേറ്റത്. സ്കാനിംഗിൽ പരിക്ക് സാരമാണെന്ന് കണ്ടെത്തിയതോടെയാണ് ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റത്.
അവസാന മത്സരങ്ങളിൽ 11 വിക്കറ്റുകൾ വീഴ്ത്തി മികച്ച ഫോമിലായിരുന്ന മിൽനെയ്ക്ക് പകരം, നിലവിൽ റിസർവ് താരമായി ഇന്ത്യയിലുള്ള 31-കാരനായ കൈൽ ജാമിസൺ പ്രധാന ടീമിലേക്ക് എത്തും.
ലോകകപ്പിൽ ഗ്രൂപ്പ് ഡി-യിലാണ് ന്യൂസിലൻഡ് ഉൾപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, യുഎഇ, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഫെബ്രുവരി 8-ന് ചെന്നൈയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലൻഡിന്റെ ആദ്യ മത്സരം.









