മൈക്കല്‍ കാസ്പറോവിക്സ് ക്രിക്കറ്റ് ഓസ്ട്രേലിയ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവി രാജിവെച്ചു

Sports Correspondent

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ മൈക്കല്‍ കാസ്പറോവിക്സ് രാജിവെച്ചു. ഈ വാര്‍ത്ത ഇന്നലെ ജൂലൈ 22ന് ചെയര്‍മാന്‍ എര്‍ള്‍ എഡ്ഡിംഗ്സ് ആണ് സ്ഥിരീകരിച്ചത്. മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ കാസ്പറോവിക്സ് തന്റെ രാജി സന്നദ്ധത ബോര്‍ഡിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാലാവധി ഈ വര്‍ഷം അവസാനം അവസാനിക്കുവാനിരുന്നതാണ്.

താന്‍ കളിക്കളത്തില്‍ കാണിച്ച ആത്മാര്‍ത്ഥയോടെയാണ് ബോര്‍ഡിന്റെ കാര്യങ്ങളിലും പാലിച്ചതെന്നാണ് വിശ്വസിക്കുന്നതെന്നും തനിക്ക് ലഭിച്ച അവസരം പൂര്‍ണ്ണമായും ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്കല്‍ കാസ്പറോവിക്സിന്റെ രാജിയോട് കൂടി ഓസ്ട്രേലിയന്‍ ബോര്‍ഡില്‍ ഇപ്പോള്‍ പുരുഷ ടെസ്റ്റ് താരങ്ങളാരും ഇല്ല എന്ന സ്ഥിതിയായിട്ടുണ്ട്.