ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയെ എഴുതിതള്ളേണ്ട എന്ന് മൈക്കൽ ഹസ്സി

Newsroom

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യക്ക് എതിരെ വരുന്ന നിരീക്ഷണങ്ങളെ തള്ളി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ഹസി. ന്യൂസിലൻഡിനോട് അടുത്തിടെ പരമ്പര തോറ്റെങ്കിലും ഇന്ത്യൻ ടീമിനെ വിലകുറച്ച് കാണുന്നതിൽ അദ്ദേഹം ജാഗ്രത പ്രകടിപ്പിച്ചു.

Kohli Rohit
Kohli Rohit

“ന്യൂസിലൻഡിനോട് 3-0ന് അവർ തോറ്റത് ഞെട്ടിക്കുന്നതായിരുന്നു. അത് അവിടെ സംഭവിക്കുന്നത് നിങ്ങൾ പ്രതീക്ഷിക്കുന്നില്ല. അവരെ ഇത് വേദനിപ്പിച്ചുണ്ടാകും,” ഹസി പറഞ്ഞു. ഇന്ത്യ ആ പരാജയത്തിനോട് മികച്ച രീതിയിൽ പ്രതികരിക്കും. ഹസി അഭിപ്രായപ്പെട്ടു.

“നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വിഡ്ഢിത്തം ചാമ്പ്യൻ കളിക്കാരെ എഴുതിത്തള്ളുക എന്നതാണ്… ഓസ്‌ട്രേലിയയിൽ ശക്തമായ പ്രകടനം അവർ നടത്തും” ഹസി പ്രവചിച്ചു.

നവംബർ 22 ന് പെർത്തിൽ ആണ് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.