ഐപിഎൽ 2025 ലെ 56-ാം മത്സരത്തിൽ വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം പന്തിൽ തന്നെ റയാൻ റിക്കെൽട്ടൺ പുറത്തായി. രോഹിത് ശർമ്മയ്ക്കും വലിയ സ്കോർ നേടാനായില്ല.

മുംബൈ നിരയിൽ വിൽ ജാക്സാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 35 പന്തിൽ 53 റൺസ് നേടിയ താരത്തിന് സൂര്യകുമാർ യാദവ് (24 പന്തിൽ 35) മികച്ച പിന്തുണ നൽകി. എന്നാൽ മധ്യനിര തകർന്നു. ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ, നമൻ ധീർ എന്നിവർ പെട്ടെന്ന് പുറത്തായി. കോർബിൻ ബോഷ് 22 പന്തിൽ 27 റൺസ് നേടി മുംബൈയെ 150 കടത്തി.
ഗുജറാത്ത് ബൗളർമാരിൽ റാഷിദ് ഖാൻ (4-0-21-1), സായ് കിഷോർ (4-0-34-2) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. കോയറ്റ്സി, സിറാജ്, അർഷാദ്, പ്രസിദ്ധ് എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.