T20യിൽ ചരിത്രമായൊരു മത്സരം, എറിഞ്ഞത് 32 നോ ബോളുകൾ

Jyotish

അപ്രതീക്ഷിതമായൊരു വാർത്തയാണ് ക്രിക്കറ്റ് ലോകത്ത് നിന്നും പുറത്ത് വരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശക്കടലിൽ നിൽക്കുമ്പോൾ 32 നോ ബോളുകളുമായി ഒരു മത്സരം നടന്നു. 114 റണ്‍സാണ് എക്സ്ട്രാ ആയി കൊടുക്കേണ്ടി വന്നതെന്ന് പറഞ്ഞാലേ കണക്ക് പൂർത്തിയാവുകയുള്ളു.

മെക്‌സിക്കോയും കോസ്റ്ററിക്കയും വനിതാ ടി20 മത്സരത്തിൽ ഏറ്റുമുട്ടിയപ്പോളാണ് ഇത്തരമൊരു അപൂർവ്വ റെക്കോർഡ് പിറന്നത്. നൂറിലധികം എക്സ്ട്രാ റണ്ണുകൾ ഒരു മത്സരത്തിൽ പിറക്കുന്നത് ട്വന്റി ട്വൻറിയുടെ ചരിത്രത്തിൽ ഇതാദ്യമാണ്. ഒരു മത്സരത്തിന്റെ പകുതിയിലേറെ റണ്ണുകൾ പിറന്നതും എക്ട്രായിൽ നിന്നുമാണെന്നത് മറ്റൊരു റെക്കോർഡാണ്.