ബംഗ്ലാദേശ് 458 റൺസിന് ഓള്‍ഔട്ട്

Sports Correspondent

Bangladesh

ന്യൂസിലാണ്ടിനെതിരെ 130 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പുറത്തായി ബംഗ്ലാദേശ്. മത്സരത്തിന്റെ നാലാം ദിവസം ടീം 458 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

47 റൺസ് നേടിയ മെഹ്ദി ഹസന്‍ ആണ് വാലറ്റത്തിനൊപ്പം നിന്ന് പൊരുതി ബംഗ്ലാദേശിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. യാസിര്‍ അലി 26 റൺസ് നേടി.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് നാലും നീൽ വാഗ്നര്‍ മൂന്നും വിക്കറ്റ് നേടി. നാലാം ദിവസത്തെ രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 30/1 എന്ന സ്കോറിലാണ്.

ബംഗ്ലാദേശിന്റെ ലീഡിനൊപ്പമെത്തുവാന്‍ നൂറ് റൺസ് കൂടി ആതിഥേയര്‍ നേടണം.