ആദ്യ ഇന്നിംഗ്സില്‍ 111 റണ്‍സിനു വിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ഫോളോ ഓണ്‍ ആവശ്യപ്പെട്ട ബംഗ്ലാദേശ് എതിരാളികളെ രണ്ടാം ഇന്നിംഗ്സില്‍ 213 റണ്‍സിനു ഓള്‍ഔട്ട് ആക്കി. ഇതോടെ ഒരിന്നിംഗ്സിന്റെയും 184 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ബംഗ്ലാദേശ് വിന്‍ഡീസിനെതിരെ ചരിത്രപരമായ ഒരു ടെസ്റ്റ് പരമ്പരയാണ് വിജയിച്ചത്. ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിനു മെച്ചപ്പെടുവാനായെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ പോന്ന പ്രകടനമായിരുന്നില്ല സന്ദര്‍ശകര്‍ പുറത്തെടുത്തത്.
ആദ്യ ഇന്നിംഗ്സില്‍ മെഹ്ദി ഹസന്‍ ഏഴ് വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ താരത്തിന്റെ വിക്കറ്റ് നേട്ടം അഞ്ചായിരുന്നു. തൈജുള്‍ ഇസ്ലാം രണ്ടാം ഇന്നിംഗ്സില്‍ 3 വിക്കറ്റ് നേടി. തന്റെ മികച്ച പ്രകടനത്തിനു മെഹ്ദി ഹസനാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ പരമ്പരയിലെ താരമായി മാറി. 93 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യറും 37 റണ്‍സുമായി പുറത്താകാതെ നിന്ന കെമര്‍ റോച്ചുമാണ് തോല്‍വി ഒഴിവാക്കുവാനുള്ള ശ്രമം വിന്‍ഡീസ് നിരയില്‍ നിന്ന് പുറത്തെടുത്തത്. ഷെര്‍മോണ്‍ ലൂയിസ് 20 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായി.