വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഓൾറൗണ്ടർ മെഹിദി ഹസൻ മിറാസിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. നാല് ഏകദിനങ്ങളിലും രണ്ട് ടെസ്റ്റുകളിലും ബംഗ്ലാദേശിനെ നയിച്ച മെഹിദി, അടുത്തിടെ 2024 ഡിസംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ടീമിനെ നയിച്ചിരുന്നു.

103 ഏകദിനങ്ങളിൽ, മെഹിദി ബംഗ്ലാദേശിനായി കളിച്ചിട്ടുണ്ട്. 1,599 റൺസും 110 വിക്കറ്റുകളും അദ്ദേഹം ആകെ ബംഗ്ലാദേശിനായി നേടി.
ഗ്രൂപ്പ് എയിൽ ഉള്ള ബംഗ്ലാദേശ്, ഫെബ്രുവരി 20 ന് ദുബായിൽ ഇന്ത്യയ്‌ക്കെതിരെ ചാമ്പ്യൻസ് ട്രോഫി കാമ്പെയ്‌ൻ ആരംഭിക്കും. ഫെബ്രുവരി 24 ന് അവർ ന്യൂസിലൻഡിനെയും ഫെബ്രുവരി 27 ന് ആതിഥേയരായ പാകിസ്ഥാനെയും അവർ നേരിടും.