മെഡിക്കല്‍ എക്സ്പേര്‍ട്ടുകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാനാകില്ല

Sports Correspondent

രവീന്ദ്ര ജഡേജയുടെ കണ്‍കഷന്‍ സബ് ആയി യൂസുവേന്ദ്ര ചഹാല്‍ എത്തിയതിനെതിരെ ജസ്റ്റിന്‍ ലാംഗര്‍ വലിയ തോതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. താരം പന്ത് ഹെല്‍മറ്റില്‍ കൊണ്ട ശേഷവും ബാറ്റ് ചെയ്ത് ഇന്നിംഗ്സ് അവസാനിച്ച ശേഷം ഇന്ത്യ പകരക്കാരനെ ഇറക്കിയതാണ് ജസ്റ്റിന്‍ ലാംഗറെ ചൊടിപ്പിച്ചത്.

Jadeja

എന്നാല്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞത് ഇന്ത്യയുടെ ഡോക്ടര്‍ ആണ് ജഡേജയെ കണ്‍കഷന്‍ കാരണം റൂള്‍ ഔട്ട് ചെയ്തതെന്നും മെഡിക്കല്‍ എക്സപേര്‍ട്ടുകളുടെ തീരുമാനത്തെ നമുക്ക് ചോദ്യം ചെയ്യാനാകില്ല എന്നുമാണ്. ചഹാലിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ഓസ്ട്രേലിയയെ പരാജയത്തിലേക്ക് നയിച്ചത്.