ഓസ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ ഹെഡ് കോച്ചായി ആൻഡ്രൂ മക്‌ഡൊണാൾഡിനെ നിയമിച്ചു. ഇത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ന് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഫെബ്രുവരി ആദ്യം ജസ്റ്റിൻ ലാംഗർ രാജിവച്ചത് മുതൽ മക്ഡൊണാൾഡ് ടീമിന്റെ താൽക്കാലിക പരിശീലകൻ ആയി പ്രവർത്തിക്കുന്നുണ്ടായിരുന്നു. പാകിസ്ഥാൻ പര്യടനത്തിലെ ടീമിന്റെ മികച്ച പ്രകടനം കണക്കിലെടുത്താൻ ഇപ്പോൾ സ്ഥിര പരിശീലകനായി പ്രഖ്യാപനം വന്നത്.
മക്‌ഡൊണാൾഡിന് നാല് വർഷത്തെ കരാർ ഓസ്ട്രേലിയ നൽകിയിട്ടുണ്ട്. താൻ ഒരു മികച്ച ഹെഡ് കോച്ചാണെന്ന് ആൻഡ്രൂ ഇതിനകം തെളിയിച്ചിട്ടുണ്ട് എന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് തലവൻ നിക്ക് ഹോക്ക്ലി നിയമനത്തെ കുറിച്ചായി പറഞ്ഞു.













