ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആദ്യ മത്സരം ഉപേക്ഷിച്ചു. മഴ കാരണം ഇന്ന് രണ്ടാം ഇന്നിങ്സിക് ഒരു ബൗൾ പോലും ചെയ്യാൻ ആയില്ല. ഇതോടെ കളി ഉപേക്ഷിക്കാനും ഒരോ പോയിന്റ് വീതം വീതിച്ചെടുക്കാനും തീരുമാനം ആയി. ഇതോടെ പാകിസ്താൻ സൂപ്പർ 4ലേക്ക് യോഗ്യത നേടി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 266 റൺസ് എടുത്ത് ഓളൗട്ട് ആയിരുന്നു.
ഷഹീൻ അഫ്രീദിയുടെ നാലു വിക്കറ്റ് പ്രകടനം ആണ് പാകിസ്ഥാൻ ഇന്ത്യയെ ചെറിയ സ്കോറിൽ പിടിക്കാൻ കാരണം. ഒരു ഘട്ടത്തിൽ 66-4 എന്ന നിലയിൽ പതറിയ ഇന്ത്യ വൻ തിരിച്ചുവരവാണ് നടത്തിയത്. ഇഷൻ കിഷനും ഹാർദ്ദിക് പാണ്ഡ്യയും ചേർന്ന് നടത്തിയ 138 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.
ഇഷൻ കിഷൻ 81 പന്തിൽ നിന്ന് 82 റൺസ് എടുത്തു. 9 ഫോറും 2 സിക്സും ഈ ഇന്നിങ്സിൽ ഉൾപ്പെടുന്നു. ഹാർദ്ദിക് 90 പന്തിൽ 87 റൺസും എടുത്തു. ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹാർദികിന്റെ ഇന്നിങ്സ്. എന്നാൽ ഹാർദികും ഇഷനും ഔട്ട് ആയതോടെ പെട്ടെന്ന് ഇന്ത്യ തകരാൻ തുടങ്ങി.
239-5 എന്ന നിലയിൽ ആയിരുന്ന ഇന്ത്യ 242 എന്ന നിലയികേക്ക് ചുരുങ്ങി. 300 കടക്കും എന്ന് കരുതിയ ഇന്ത്യൻ ടോട്ടൽ 266ൽ ഒതുങ്ങുകയും ചെയ്തു.
ഇന്ന് തുടക്കത്തി ഇന്ത്യ പതറുന്നതാണ് കാണാൻ ആയത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, ഗിൽ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി.
11 റൺസ് എടുത്ത രോഹിത് ശർമ്മയെയും നാലു റൺസ് എടുത്ത കോഹ്ലിയെയും ഷഹീൻ അഫ്രീദി ബൗൾഡ് ആക്കി. 14 റൺസ് എടുത്ത ശ്രേയസ് അയ്യറിനെ ഹാരിസ് റഹൂഫും പുറത്താക്കി. 10 റൺസ് എടുത്ത ഗിൽ ഹാരിസ് റഹൂഫിന്റെ പന്തിലാണ് ഔട്ടായത്. ഷഹീൻ 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ഹാരിസ് റഹൂഫും നസീമും 3 വിക്കറ്റു വീതവും വീഴ്ത്തി.
ഇനി ഇന്ത്യ സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ നേപ്പാളിനെ നേരിടും.