ലഖ്നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) പേസ് ബൗളർ മായങ്ക് യാദവിന് മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ മറ്റൊരു തിരിച്ചടി കൂടെ നേരിട്ടു. കഴിഞ്ഞ സീസണിൽ ഐപിഎൽ അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച യുവ പേസറിന്, അബദ്ധത്തിൽ കാൽവിരലിന് പരിക്കേറ്റതിനാൽ തിരിച്ചുവരവ് ഇനിയും വൈകും ഈൻ ടീം മാനേജ്‌മെന്റ് അറിയിച്ചു.

പുറംവേദനയിൽ നിന്ന് സുഖം പ്രാപിച്ചുവരികയായിരുന്നതിനിടയിൽ ആണ് കാലിന് പരിക്കേറ്റത്. ഈ പരിക്ക് അണുബാധയ്ക്ക് കാരണമായി, ഇത് അദ്ദേഹത്തിന്റെ തിരിച്ചുവരവ രണ്ടാഴ്ചയോളം വൈകിപ്പിക്കും. എൽഎസ്ജി ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ ഈ വാർത്ത സ്ഥിരീകരിച്ചു. ടൂർണമെന്റിന്റെ അവസാന ഘട്ടങ്ങളിൽ എങ്കിലും 22 കാരൻ ലഭ്യമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ലഖ്നൗ.
എൽഎസ്ജി അവരുടെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടാൻ ഇരിക്കുകയാണ്. മായങ്ക്, ആകാശ് ദീപ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ എന്നിവരുൾപ്പെടെ പ്രധാന ഫാസ്റ്റ് ബൗളർമാർ ഇല്ലാതെയാകും അവർ ഇറങ്ങുക.