മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ഗ്ലെൻ മാക്‌സ്‌വെൽ, ലിയാം ലിവിംഗ്‌സ്റ്റോൺ എന്നീ വിദേശ താരങ്ങളെ രൂക്ഷമായി വിമർശിച്ചു. ക്രിക്ബസിൽ സംസാരിക്കവെ, ഈ രണ്ട് വിദേശ കളിക്കാർക്കും വിജയിക്കാനുള്ള ആഗ്രഹമില്ലെന്നും അവർ ഈ ടൂർണമെന്റിനെ പണം ലഭിക്കുന്ന ഒരു അവധിക്കാലമായി കാണുകയാണെന്നും സെവാഗ് ആരോപിച്ചു.

“മാക്‌സ്‌വെല്ലിനും ലിവിംഗ്‌സ്റ്റോണിനും ഇപ്പോൾ ആ പഴയ ഹംഗർ ഇല്ല. അവർ ഇവിടെ വന്നിരിക്കുന്നത് ഇന്ത്യൻ വേനൽക്കാലം ആസ്വദിക്കാനാണ്, ട്രോഫി നേടാനല്ല,” ഈ സീസണിലെ അവരുടെ നിരാശാജനകമായ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കവെ സെവാഗ് തന്റെ അതൃപ്തി പ്രകടിപ്പിച്ചു.
ഇരുവരും ഐപിഎൽ 2025ൽ മോശം ഫോമിലാണ് കളിക്കുന്നത്.
ഡേവിഡ് വാർണർ, എബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മഗ്രാത്ത് തുടങ്ങിയ മുൻകാല വിദേശ ഇതിഹാസങ്ങളുമായി മാക്‌സ്‌വെല്ലിനെ സെവാഗ് താരതമ്യം ചെയ്തു. അവരൊക്കെ ഒരു ലക്ഷ്യത്തോടെ കളിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. “അവരൊക്കെ ജയിക്കാനാണ് വന്നത്. ‘എന്നെ കളിപ്പിക്കൂ, ഞാൻ നിങ്ങൾക്കായി കളി ജയിപ്പിക്കും’ എന്ന് അവർ എന്നോട് പറയുമായിരുന്നു. അതാണ് വ്യത്യാസം,” സെവാഗ് കൂട്ടിച്ചേർത്തു.