മാക്സി തിരികെ ഏകദിന ടീമില്‍, ഫിഞ്ചിന്റെ പരുക്കിനു കരുതല്‍ നടപടി

Sports Correspondent

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിനായുള്ള സ്ക്വാഡില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെയും ഉള്‍പ്പെടുത്തി. നാലാം ഏകദിനത്തില്‍ പരിക്കേറ്റ് ഒഴിവാക്കപ്പെട്ട ആരോണ്‍ ഫിഞ്ചിനു പകരമാണ് ഗ്ലെന്‍ മാക്സ്വെല്ലിനെ ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ മൂന്ന് ഏകദിനങ്ങളും തോറ്റ് ഓസ്ട്രേലിയ പരമ്പര കൈവിട്ട് കഴിഞ്ഞിരിക്കുകയാണ്.

ഫോമില്‍ അല്ലാത്തതിനാല്‍ ഏകദിന പരമ്പരയ്ക്കായി ആദ്യം പ്രഖ്യാപിച്ച ടീമില്‍ നിന്ന് മാക്സ്‍വെല്ലിനെ ഒഴിവാക്കിയിരുന്നു. അഞ്ചാം ഏകദിനത്തില്‍ ഫിഞ്ച് കളിക്കുന്ന കാര്യം പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial