മാത്യൂസിന് ശതകം, ശ്രീലങ്ക അതിശക്തമായി മുന്നോട്ട്

Sports Correspondent

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന്റെ നാലാം ദിവസം പുരോഗമിക്കുമ്പോള്‍ ശ്രീലങ്ക മികച്ച നിലയിൽ മുന്നേറുന്നു. നൈറ്റ് വാച്ച്മാന്‍ പ്രഭാത് ജയസൂര്യയുടെയും ദിനേശ് ചന്ദിമലിന്റെയും വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് ഇന്ന് നഷ്ടമായത്. ആഞ്ചലോ മാത്യൂസ് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍  ചായ സമയത്ത് 93 ഓവറിൽ ശ്രീലങ്ക 251/5 എന്ന നിലയിലാണ്.

മാത്യൂസ് 108 റൺസും ധനന്‍ജയ ഡി സിൽവ 25 റൺസും നേടിയാണ് ക്രീസിലുള്ളത്. മത്സരത്തിൽ 233 റൺസിന്റെ ലീഡാണ് ശ്രീലങ്കയുടെ പക്കലുള്ളത്. പ്രഭാത് ജയസൂര്യയുടെ വിക്കറ്റും ബ്ലെയര്‍ ടിക്നര്‍ ആണ് നേടിയത്. 42 റൺസ് നേടിയ ദിനേശ് ചന്ദിമലിന്റെ വിക്കറ്റ് ടിം സൗത്തി നേടി.