Mattshort

ബൈര്‍സ്റ്റോയ്ക്ക് പകരക്കാരന്‍ മാറ്റ് ഷോര്‍ട്ട്

ഇംഗ്ലണ്ട് താരം ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം ഓള്‍റൗണ്ടര്‍ മാത്യു ഷോര്‍ട്ടിനെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. 2022-23 ബിഗ് ബാഷിൽ മിന്നും പ്രകടനം നടത്തിയ താരം 450 റൺസാണ് നേടിയിട്ടുള്ളത്. പഞ്ചാബ് കിംഗ്സിലെ രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരം ആണ് ഷോര്‍ട്ട്. നഥാന്‍ എല്ലിസ് ആണ് മറ്റൊരു താരം.

പരിക്ക് പൂര്‍ണ്ണമായി മാറാത്തതിനാൽ ഇംഗ്ലണ്ട് ബോര്‍ഡ് ജോണി ബൈര്‍സ്റ്റോയ്ക്ക് ഐപിഎൽ കളിക്കുവാന്‍ അനുമതി നൽകിയില്ലെന്നാണ് ലഭിച്ച റിപ്പോര്‍ട്ടുകള്‍. താരം റീഹാബ് പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെന്നാണ് അറിയുന്നത്. അതിനാൽ തന്നെ ഇംഗ്ലണ്ടിന്റെ ഭാവി ഫിക്സ്ച്ചറുകള്‍ പരിഗണിച്ച് താരത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നിഷേധിക്കുകയായിരുന്നു.

Exit mobile version