Picsart 23 03 25 23 58 48 868

ആർ സി ബിക്ക് തിരിച്ചടി, രജത് പാട്ടിദാർ ഐ പി എൽ പകുതി വരെ ഉണ്ടാകില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണ് മുമ്പായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു തിരിച്ചടി കൂടെ‌. അവരുടെ താരമായ രജത് പാട്ടിദാർ ഐ പി എൽ പകുതിയോളം കളത്തിൽ ഉണ്ടാകില്ല. കാലിനു പരിക്കേറ്റ മധ്യപ്രദേശ് താരം ഇപ്പോൾ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പുനരധിവാസത്തിലാണ്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം താരത്തിന് മൂന്നാഴ്ചത്തേക്ക് വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ആർ‌സി‌ബി ക്യാമ്പിൽ ചേരുന്നതിന് മുമ്പ് തന്നെ രജതിന് പരിക്കേറ്റിരുന്നു. സ്ക്വാഡിൽ ചേരാൻ അദ്ദേഹത്തിന് എൻസിഎയിൽ നിന്ന് ക്ലിയറൻസ് ഇതുവരെ ലഭിച്ചിട്ടില്ല. ലേലത്തിൽ ആരും വാങ്ങാതിരുന്ന പാട്ടിദാറിനെ പരിക്കുമൂലം പുറത്തായ വിക്കറ്റ് കീപ്പർ-ബാറ്റർ ലുൻവിത്ത് സിസോദിയയുടെ പകരക്കാരനായാണ് ആർ സി ബി ടീമിലേല്ല് എത്തിച്ചിരുന്നത്.

Exit mobile version