പരിക്കേറ്റ് മാറ്റ് പാര്‍കിന്‍സണ്‍ അയര്‍ലണ്ട് പരമ്പരയില്‍ നിന്ന് പുറത്ത്

Sports Correspondent

അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായി ഇംഗ്ലണ്ട് താരം മാറ്റ് പാര്‍ക്കിന്‍സണ്‍. ബയോ സുരക്ഷിതമായ സാഹചര്യത്തില്‍ കഴിയുന്ന താരം പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഇതിനെത്തുടര്‍ന്ന് താരം ഉടനെ ടീമില്‍ നിന്ന് തിരികെ മടങ്ങുമെന്നാണ് അറിയുന്നത്.

വിന്‍ഡീസിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ 30 അംഗ ടെസ്റ്റ് സ്ക്വാഡില്‍ ഭാഗമായിരുന്ന താരത്തിന് ഡൊമിനിക് ബെസ്സ്, ജാക്ക് ലീഷ് എന്നിവരുടെ സാന്നിദ്ധ്യത്തിനാല്‍ അവസരം ലഭിച്ചിരുന്നില്ല. പിന്നീട് താരത്തെ അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന ഏകദിന സംഘത്തിലും ഉള്‍പ്പെടുത്തുകയായിരുന്നു.