സിഡ്‌നി ടെസ്റ്റിന് സുരക്ഷ ശക്തം, കാണികൾക്ക് മാസ്ക് നിർബന്ധം

Staff Reporter

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് സുരക്ഷാ ശക്തമാക്കാനൊരുങ്ങി ന്യൂ സൗത്ത് വെയ്ൽസ് സർക്കാർ. മത്സരത്തിന് എത്തുന്ന കാണികളുടെ എണ്ണത്തിൽ കുറവ് വരുത്തിയതിന് പിന്നാലെ കാണികൾക്ക് മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ് ന്യൂ സൗത്ത് വെയ്ൽസ് സർക്കാർ. സിഡ്‌നിയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഇത്തരമൊരു നീക്കം നടത്താൻ സർക്കാർ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം മെൽബൺ ക്രിക്കറ്റ് ടെസ്റ്റിന് വന്ന ഒരു ആരാധകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇത്തരമൊരു നടപടി എടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കൂടാതെ സിഡ്‌നിയുടെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് മത്സരം കാണുന്നതിൽ നിന്ന് വിലക്കും ഏർപെടുത്തിയിട്ടുണ്ട്. നാളെയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. നിലവിൽ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ച് പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്.