ന്യൂസിലാണ്ട് ക്രിക്കറ്റിന് പുതിയ ചെയര്‍മാന്‍

Martinsnedden1
- Advertisement -

ഐസിസി ചെയര്‍മാന്‍ ആയി നിയമിക്കപ്പെട്ട ഗ്രെഗ് ബാര്‍ക്ലേയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്. മുന്‍ അന്താരാഷ്ട്ര താരം കൂടിയായ മാര്‍ട്ടിന്‍ സ്നെഡ്ഡനെയാണ് പുതിയ ചെയര്‍മാന്‍ ആയി ന്യൂസിലാണ്ട് ക്രിക്കറ്റ് പ്രഖ്യാപിച്ചത്. 25 ടെസ്റ്റിലും 93 ഏകദിനത്തിലും രാജ്യത്തെ സ്നെഡ്ഡന്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

Martinsnedden

ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ ബോര്‍ഡ് അംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ലെ റഗ്ബി ലോകകപ്പിലെ ചീഫ് എക്സിക്യൂട്ടീവ് പദവിയും താരം വഹിച്ചിട്ടുണ്ട്.

Advertisement