പേരും പെരുമയുമല്ല!!! ലോകകപ്പിലേക്ക് ഫോമിലുള്ള താരങ്ങളെ തിരഞ്ഞെടുക്കണം – എയ്ഡന്‍ മാര്‍ക്രം

Sports Correspondent

ലോകകപ്പിലേക്ക് ഫോമിലുള്ള താരങ്ങളെ എടുക്കണമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം. ഇന്ത്യയ്ക്കെതിരെയുള്ള ടി20 വിജയത്തിന് ശേഷം പ്രതികരിക്കുമ്പോളാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ടീമിലേക്ക് ഇനിയും ഏതാനും സ്ലോട്ടുകള്‍ ഫിൽ ചെയ്യാനുണ്ടെന്നും ഓരോ താരങ്ങള്‍ അവരുടെ മികച്ച ശ്രമം എടുക്കുകയാണെന്നും മാര്‍ക്രം വ്യക്തമാക്കി. താരങ്ങള്‍ തമ്മിൽ ആരോഗ്യപരമായ മത്സരബുദ്ധിയുണ്ടെന്നും മാര്‍ക്രം സൂചിപ്പിച്ചു.

Southafrica ദക്ഷിണാഫ്രിക്ക

പിച്ച് സ്ലോ ആയിരുന്നുവെന്നും പക്ഷേ മഴയയ്ക്ക് ശേഷം പിച്ചിന് വേഗത വന്നുവെന്നും അത് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണകരമായെന്നും മാര്‍ക്രം പറഞ്ഞു.